NCT
KeralaNewsThrissur News

സ്കൂട്ടർ യാത്രക്കാരെ ആക്രമിച്ച കേസ്സിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

ഇരിങ്ങാലക്കുട : ചേലൂർ സെന്ററിൽ വെച്ച് തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘സുമംഗലി’ ബസ് നോക്കിയെടുക്കാൻ പറഞ്ഞതിൽ ഉള്ള വിരോധത്താൽ, സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മനവലശ്ശേരി തോപ്പിൽ ഷാജുവിനെ (51) തടഞ്ഞു നിർത്തി വലതു കൈകൊണ്ട് അടിക്കുകയും മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും കാലുകൊണ്ട് ചവിട്ടിയും പരിക്കേൽപ്പിച്ച സംഭവത്തിന് ബസിലെ കണ്ടക്ടറായ തൃക്കൂർ കോനിക്കര സ്വദേശി ചെറുവത്തൂർ വീട്ടിൽ ജോയൽ (28) വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജി എം കെ, എസ് ഐ മാരായ സൗമ്യ ഇ യു, അനിൽ ടി ഡി, ജി എസ് ഐ പ്രീജു, സി പി ഒ മാരായ പ്രദീപ്, കിഷോർ, അഭിലാഷ്, സുജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 16 കോഴികൾ ചത്തു.

murali

ഓപ്പറേഷൻ തൂഫാൻ ; ലഹരി മരുന്നും മാരകായുധങ്ങളുമായി 5 യുവാക്കൾ ഒല്ലൂർ പോലീസിന്റെ പിടിയിൽ.

murali

ഓപ്പറേഷൻ തൂഫാൻ : കുട്ടികൾക്ഷക്കും മറ്റും വിൽപ്പന നടത്താൻ സൂക്ഷിച്ച കഞ്ചാവുമായി പിടിയിലായ പ്രതി റിമാന്റിൽ.

murali
error: Content is protected !!