NCT
KeralaNewsThrissur News

പുള്ള് താമരപ്പാടം ഷാപ്പിൽ ഭക്ഷണം കഴിക്കാനെത്തിയ യുവതിക്കും, സുഹൃത്തിനും നേരെ അക്രമണം: കൊലപാതകക്കേസിലെ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ.

അന്തിക്കാട്: കഴിഞ്ഞ ഫെബ്രുവരി 14-ന് വൈകുന്നേരം 5:30 മണിയോടെ പുള്ളിലുള്ള താമരപ്പാടം ഷാപ്പിൽ വെച്ച് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും യുവതിയെ മാനഹാനി വരുത്തുകയും ചെയ്ത കേസിൽ തൃശ്ശൂർ ദിവാൻജിമൂല സ്വദേശികളായ കറുപ്പം വീട്ടിൽ ഷാനിബ് (25), കളിയാട്ടുപറമ്പിൽ വീട്ടിൽ അൽത്താഫ് (24) എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

വടൂക്കര സ്വദേശിയായ അലനും സുഹൃത്തായ യുവതിയും ഷാപ്പിൽ ഭക്ഷണം കഴിക്കാനെത്തിയ സമയത്ത്, അലന്റെ പേരിലുള്ള പഴയ ക്രിമിനൽ കേസുകളെക്കുറിച്ച് പ്രതികൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ കേസുകളെക്കുറിച്ച് പറയേണ്ട എന്ന് യുവതി വിലക്കിയതിലുള്ള വൈരാഗ്യത്താൽ പ്രതികൾ അലനെ മർദ്ദിക്കുകയും ഇത് തടയാൻ ശ്രമിച്ച യുവതിയെ തടഞ്ഞു നിർത്തി പൊട്ടിയ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു.

യുവതി കൈകൊണ്ട് തടഞ്ഞതിനാൽ തലയ്ക്ക് ഏൽക്കേണ്ടിയിരുന്ന മാരകമായ പരിക്ക് ഒഴിവായെങ്കിലും കൈപ്പത്തിയുടെ പുറംഭാഗത്ത് പരിക്കേറ്റു. തുടർന്ന് യുവതിയെ മർദ്ദിച്ച് മാനഹാനി വരുത്തുകയും അസഭ്യം പറയുകയും ചെയ്ത പ്രതികൾ, കൂടുതൽ പ്രശ്നമുണ്ടാക്കിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അൽത്താഫ് ഈ കേസു കൂടാതെ തൃശ്ശൂർ ഈസ്റ്റ് , വെസ്റ്റ്, ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കൊലപാതകക്കേസിലും, ഒരു പോക്സോ കേസിലും, ഒരു കൊലപാതകശ്രമക്കേസിലും, രണ്ട് അടിപിടിക്കേസിലും, മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസ്സിലും, കുറ്റകൃത്യം ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി മുൻകരുതൽ അറസ്റ്റ് ചെയ്ത രണ്ട് കേസ്സുകളിലും
അടക്കം എട്ട് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്. അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വി എം കേഴ്സൺ, എസ്ഐ എം അഫ്സൽ, സി പി ഒ മാരായ ഹസീബ്, പ്രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

കൺസഷനെ ചൊല്ലി തർക്കം; വിദ്യാർത്ഥിനിക്ക്‌ നേരെ അസഭ്യവർഷം നടത്തിയ ബസ്സ്‌ കണ്ടക്ടർ അറസ്റ്റിൽ.

murali

വധശ്രമം : ഒരാൾകൂടി പിടിയിൽ.

murali

എംഡിഎംഎയുമായി യുവാവ് പിടിയിൽ.

murali
error: Content is protected !!