NCT
KeralaNewsThrissur News

സൈഹണ്ട് 2.0 പരിശോധന 10 കേസുകളിലായി 9 പേർ അറസ്റ്റിൽ.

തൃശൂർ : ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് തടയുന്നതിനായി സംസ്ഥാനത്താകമാനം നടത്തിയ CyHunt 2.0 യുടെ ഭാഗമായി തൃശൂ സിറ്റി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നടത്തിയ 37 റെയ്‌ഡുകളി നിന്നും 10 കേസുകൾ റെജിസ്റ്റർ ചെയ്തു. 9 പ്രതികളെ അറസ്റ്റ് ചെയ്തപ്പോൾ 04 പേർക്ക് നോട്ടീസ് നൽകുകയും ചെയ്തു.

നെടുപുഴ സ്വദേശിയായ തയ്യിൽ വീട്ടിൽ ബിനീഷ് പി.എം (46) , കൈപറമ്പ് സ്വദേശിയായ പുത്തൻപുരയ്ക്കൽ വീട്ടിൽ നിതിൻരാജ് (24), മണ്ണുത്തി കാളത്തോട് സ്വദേശിയായ കൊറ്റവിള പുത്തൻവീട്ടിൽ ഷബീർ (40), തൃശൂർ വാണിയമ്പാറ സ്വദേശിയായ കുന്നുമ്പുറത്ത് ബാബു (40), തൃശൂർ എടക്കഴിയൂർ സ്വദേശിയായ അഴിയത്ത് വീട്ടിൽ മുഹമ്മദ് മാലിക് (21),

തൃശൂർ പോർക്കുളേങ്ങാട് സ്വദേശിയായ പയ്യൂർവീട്ട് അമേഘ് ജോയ് (20), തൃശൂർ ഇയ്യാൽ അമ്പതുവീട് നഗർ സ്വദേശിയായ ചെട്ടിതൊടി വീട്ടിൽ വിഷ്ണു (29) തൃശൂർ കൊണ്ടാഴ സ്വദേശിയായ താണിക്കൽ വീട്ടിൽ രാജീവ് (22), കോഴിക്കോട് അരിക്കുളം സ്വദേശിയായ ഉമച്ചാമ്പുറത്ത് വീട്ടിൽ വൈഷ്ണവ് യു എം (20), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതികളിൽ നിന്നും കൃത്യത്തിനുപയോഗിച്ച മൊബൈലുംകളും, പാസ്ബുക്കുകളും, ചെക്ക്ബുക്കും കണ്ടെടുത്തു. ഓരോ സ്റ്റേഷനുകളിലും വ്യത്യസ്ത അന്വേഷണ സംഘം രൂപീകരിച്ച് കാര്യമായ ഡിജിറ്റൽ ട്രാക്കിങ്ങ് ഡാറ്റ അനലൈസ്, ഫീഡ് കോഡിനേഷൻ, എന്നിവയുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

മ്യൂൾ അക്കൌണ്ട് എന്ന പേരിൽ അറിയപെടുന്ന വാടക ബാങ്ക് അക്കൌണ്ടുകളിലൂടെ സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നത് തടയുന്നതിനായാണ് ഇത്തരം പരിശോധനകൾ ശക്തമാക്കുന്നത്. ഒരാൾ അറിഞ്ഞോ അറിയാതേയോ പ്രതിഫലം ലഭിക്കുന്നതിനുവേണ്ടിയോ സ്വന്തം ബാങ്ക് അക്കൌണ്ട് മറ്റുള്ളവർക്ക് നൽകുന്നു.

ഈ അക്കൌണ്ടിലൂടെ സൈബർ തട്ടിപ്പുകാർ തട്ടിപ്പുപണം പിൻവലിക്കുമ്പോൾ ആ വ്യക്തി സൈബർ തട്ടിപ്പിൽ ഉൾപെടുകയാണ് ചെയ്യുന്നത്. ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കുക. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പരിൽ വിളിക്കുക.

Related posts

ഗുരുവിൻ്റെ ജനാധിപത്യ സങ്കല്പം; തളിക്കുളത്ത് സെമിനാർ സംഘടിപ്പിച്ചു.

murali

2.300 ലിറ്റർ വാറ്റു ചാരായവുമായി ഒരാൾ പിടിയിൽ.

murali

ടാസ്ക് തളിക്കുളം സംഘടിപ്പിച്ച ചെക്കു മെമ്മോറിയൽ അഖില കേരള സെവെൻസ് ഫുട്ബോൾ ടൂർണമെന്റ്: പ്ലേ ബോയ്സ് തൃശൂർ ചാമ്പ്യൻമാർ.

murali
error: Content is protected !!