തളിക്കുളം ഗ്രാമപഞ്ചായത്തിന് സ്വന്തമായി കെട്ടിടവും മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാക്കുന്നതിനും, പഞ്ചായത്തിന്റെ ആസ്തി വികസിപ്പിക്കുന്നതിനും ബഡ്ജറ്റിൽ മുൻഗണന നൽകി. 2026-27 ബഡ്ജറ്റ് ധനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. എസ്. റഹ്മത്തുള്ള കരട് പദ്ധതി അവതരിപ്പിച്ചു.
കൃഷിഭവൻ, മൃഗാശുപത്രി, കുടുംബശ്രീ ഓഫീസ്, വി.ഇ.ഒ. ഓഫീസ്, AE ഓഫീസ്, വയോജന ഉല്ലാസ്സ കേന്ദ്രം, അംഗനവാടി കെട്ടിടങ്ങൾ, ജി എം എൽ പി സ്ക്കൂൾ സൗത്ത് പുതിയ കെട്ടിടം, മാലിന്യ സംസ്കരണ കേന്ദ്രം, തുടങ്ങിയവ പഞ്ചായത്തിൻ്റെ സ്വന്തമായ സ്ഥലങ്ളിൽ പണിയുന്നതിന് മുൻഗണന നൽകി. കടൽ, കായൽ ടൂറിസം,. വർദ്ധിപ്പിക്കുന്നതിനും സ്ത്രീകൾക്ക് തൊഴിൽ മേഖലയിൽ സഹായം നൽകുന്നതിനും, പട്ടികജാതി ഉന്നതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ കലാ കായിക വിദ്യഭ്യാസ രംഗത്ത് വളർച്ചയ്ക്കും മത്സ്യ തൊഴിലാളി മേഖലയിലും, കാർഷിക മേഖലയിലും
യുവതി യുവാക്കളുടെ കലാ കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക രംഗത്ത് കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും തളിക്കുളം ഗ്രാമ പഞ്ചായത്തിലെ വിദഗ്ദ്ധ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തികളുടെ സഹായത്തോടെ ടൂറിസം വ്യവസായം കൃഷി, തൊഴിൽ സംരംഭങ്ങൾക്കായുള്ള വിവിധ പരിശീലനങ്ങൾക്ക് മുഗണന നൽകുന്ന 2026-27 ബഡ്ജറ്റ് ധനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. എസ്. റഹ്മത്തുള്ള കരട് പദ്ധതി അവതരിപ്പിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ അജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ചർച്ചയിൽ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മീന സുഭാഷ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമിറ്റി ചെയർപേഴ്സൺ പി.ഐ ഷൗക്കത്തലി ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമറ്റി ചെയർപേഴ്സൺ ജോളി ബാബു . വാർഡ് മെമ്പർമാരായ ഗോപിക രാമദാസ്,സുമിത മണികണ്ഠൻ, പി. എ. ഷിഹാബ്, ബാബു വല്ലത്ത്, സ്മിത്ത് ഇ.വി .എസ്, ഷമീർ നാലകത്ത്, സഹീദ സിറാജ്, റഷീദ സൈനുദീൻ പി എസ് സുൽഫിക്കർ, സുമന ജോഷി, മിനി രമേഷ്, സ്മിത ധനജ്ഞയൻ എന്നിവർ പങ്കെടുത്തു.തളിക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ഹരിശ്ചന്ദ്രൻ നന്ദി പറഞ്ഞു.
2026-27 വർഷത്തെ പ്രാരംഭ ബാക്കി ഉൾപ്പടെ വർഷത്തിൽ 30 കോടി 69 ലക്ഷം രൂപ വരവും 30 കോടി 4 ലക്ഷം രൂപ ചെലവും. 65.25 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്
