NCT
KeralaNewsThrissur News

മതിലിടിഞ്ഞ് വീണ് പരിക്കേറ്റ രണ്ടാമത്തെ തൊഴിലാളിയും മരിച്ചു.

ശ്രീനാരയണപുരം : എസ്.എൻ.പുരം പഞ്ചായത്തിലെ മുള്ളൻ ബസാറിൽ കാന നിർമ്മാണത്തിനിടെ മതിലിടിഞ്ഞ് വീണ് പരുക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി സെയ്ഫുൾ മണ്ഡൽ (35) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെ രാത്രിയാണ് മരിച്ചത്.

മാർച്ച് മൂന്നാം തീയതി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എസ്.എൻ. പുരം മുള്ളൻബസാറീൽ വെച്ച് അപകടമുണ്ടായത്. ഈ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയാ വെസ്റ്റ് ബംഗാൾ സ്വദേശി മുഹമ്മദ് മെഹബുൾ ഇസ്ലാം എന്നയാൾ അന്ന് തന്നെ മരണപ്പെട്ടിരുന്നു.

മുള്ളൻ ബസാർ സെൻ്ററിന് വടക്ക് ഭാഗത്തുള്ള റോഡിൽ നിന്നും സമീപത്തെ മറ്റൊരു കാനയിലേക്ക് കാന ലിങ്ക് ചെയ്യുന്നതിനായി പുതിയ കാനാക്കായി കുഴി എടുത്തു കൊണ്ടിരിക്കുകയായിരുന്നു ഇവർ. ഇതിനിടെയാണ് അരികിലെ സ്വകാര്യ പറമ്പിലെ മതിൽ തലയ്ക്ക് മുകളിലൂടെ ഇടിഞ്ഞുവീണത്. മതിലകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു

Related posts

ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ.

murali

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുന്നംകുളം നോർത്ത് യൂണിറ്റ് സംഘടിപ്പിച്ച കുടുംബ സംഗമങ്ങൾ സമാപിച്ചു.

murali

തൃശ്ശൂര്‍ ജില്ലാ കളക്ടറായി ശിഖ സുരേന്ദ്രന്‍ ചുമതലയേറ്റു.

murali
error: Content is protected !!