NCT
KeralaNewsThrissur News

67 കിലോയിലധികം കഞ്ചാവുമായി ഒരാൾ ഡാൻസാഫ് സ്ക്വാഡിൻറെ പിടിയിൽ.

ചാവക്കാട് : വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പുന്നയൂർകുളം കുമാരൻപടി റോഡ് പരിസരത്തുനിന്നുമാണ് 67 കിലോയിലധികം കഞ്ചാവുമായി കോട്ടയം അതിരപ്പുഴ മുണ്ടകൈപാടം സ്വദേശിയായ മങ്കിലേറ്റുവീട്ടിൽ ലിന്റോ ജോസഫ് (39) നെ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങൾ പിടികൂടിയത്.

ഡാൻസാഫ് സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് 21.03.2026 തിയ്യതി രാത്രി 21.30 മണിയോടെ പുന്നയൂർക്കുളം കുമാരൻ പടി റെഡ് ഹൌസ് പരിസരത്ത് ഹൈവേ കിഴക്കുവശം സർവീസ് റോഡിൽ വെച്ച് പൊന്നാനി ഭാഗത്തുനിന്നും ചാവക്കാട് ഭാഗത്തേക്ക് പോയിരുന്ന വാഹനത്തിൽ നിന്നും തൃശ്ശൂർ സിറ്റി ഡാൻസാഫ് ടീം അംഗങ്ങൾ തടഞ്ഞു നിർത്തി പരിശോധന നടത്തിയതിലാണ് കഞ്ചാവ് കണ്ടെത്തിയത്.

വാഹനത്തിന്റെ ഡ്രൈവറുടെ ക്യാബിനോട് ചേർന്ന് തകിടിൽ സ്ക്രൂ ചെയ്ത് പ്രത്യേകം തയ്യാറാക്കിയ അറയിൽ നിന്നും ഗഞ്ചാവ് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ ഒഡീഷയിൽ നിന്നും വില്പനയ്ക്കായി കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നയാളാണെന്നും വ്യക്തമായി.

പ്രതിക്ക് കടുത്തുരുത്തി, പീച്ചി, ബേക്കൽ, എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്നും പീച്ചി സ്റ്റേഷനിൽ ലഹരികടത്തുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന പ്രതിയാണെന്നും അന്വേഷത്തിൽ അറിവായിട്ടുണ്ട്.

Related posts

ജീവിതപ്പാത’യുടെ 50-ാംവാർഷികാഘോഷവും, പ്രൊഫ. ചെറുകാട് അനുസ്മരണവും..

murali

ബസ്സിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു.

murali

കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച ബിനോയ് തോമസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

murali
error: Content is protected !!