കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികൾ.
ഇവർ ഫോട്ടോഗ്രാഫർമാരാണ്. ഊട്ടിയിൽ നിന്നും ഫോട്ടോഗ്രാഫി വർക്ക് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ഒരു തമിഴ്നാട് സ്വദേശിയും അപകടത്തിൽ മരിച്ചു.
