NCT
KeralaNewsThrissur News

വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു.

തൃശൂർ : മാടക്കത്തറയിൽ വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ ആണ് മരിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവ് ജിന്റോയെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.

പ്രതി ജിന്റോയുടെ വീട്ടിലേക്ക് മുൻ വൈരാഗ്യത്തെ തുടർന്ന് കൊല്ലപ്പെട്ട നിഖിലും സുഹൃത്തും ചേർന്ന് എത്തുകയും തർക്കം ഉണ്ടാവുകയും ആയിരുന്നു. ഇതിനിടെ പ്രതി ജിന്‍റോയുടെ സഹോദരനും സ്ഥലത്ത് എത്തിയിരുന്നു.

തർക്കം അടിപിടിയിലേക്ക് വഴിമാറുകയും ജിന്റോ നിഖിലിനെ കുത്തുകയും ആയിരുന്നു. ഗുരുതര പരിക്കേറ്റ നിഖിലിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും പതിനൊന്നരയോടെ മരണപ്പെടുകയായിരുന്നു.

Related posts

 ഉത്സവത്തിനിടെ ആന ഇടഞ്ഞ് യുവാവിന് ഗുരുതര പരുക്ക് പറ്റിയ സംഭവത്തിൽ ആനപ്പാന്മാരായ രണ്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

murali

എംപ്ലോയ്മെൻ്റ് എക്‌സ്ചേഞ്ച് മുഖേനയുള്ള നിയമനത്തിൻ്റെ മറവിൽ തട്ടിപ്പിന് ശ്രമം.

murali

കയ്‌പമംഗലത്ത് കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

murali
error: Content is protected !!