കേരളത്തിൽ സ്വർണവില ഇന്ന് രണ്ടാംതവണയും കുറഞ്ഞു. പവന് 800 രൂപ കുറഞ്ഞ് 1,11,400 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 13,925 രൂപയായി. രാവിലെ പവന് 520 രൂപയും ഗ്രാമിന് 65 രൂപയും കുറഞ്ഞിരുന്നു. ഇന്നലെ വൈകീട്ടും പവന് 520 രൂപ കുറഞ്ഞിരുന്നു. ഇതോടെ തുടർച്ചയായ മൂന്ന് തവണയായി 1840 രൂപയുടെ കുറവാണ് സ്വർണവിലയിലുണ്ടായത്.
previous post
