ചാഴൂർ ചിറയ്ക്കലിൽ ടൈൽസ് കട്ടിംഗ് മെഷീനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. ചിറയ്ക്കൽ സെൻ്ററിനടുത്തുള്ള കെട്ടിടത്തിൽ ടൈൽസ് വിരിക്കുന്ന പണി നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ചാഴൂർ ചിറയ്ക്കൽ മാട്ടുമ്മൽ സ്വദേശി പൈപ്പോത്ത് നിഖിൽ ബാബു (34) ആണ് മരിച്ചത്.
ബുധനാഴ്ച്ച (29/04/26) വൈകീട്ട് നാലരയോടെയാണ് സംഭവം. കൂടെ ഉണ്ടായിരുന്ന പണിക്കാരൻ പുറത്തുപോയ സമയത്താണ് അപകടമുണ്ടായതെന്ന് പറയുന്നു. ഉടൻ തന്നെ ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു
