അവിണിശ്ശേരി ആനക്കല്ലിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. തൃത്താമരശ്ശേരി ക്ഷേത്രത്തിന് സമീപം കുന്നത്ത് വളപ്പിൽ വീട്ടിൽ ശിവപ്രസാദിൻ്റെ ഭാര്യ 30 വയസുള്ള ഉണ്ണിമായ ആണ് മരിച്ചത്. ഒളിവിൽ പോയ ഭർത്താവിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടങ്ങി.
വ്യാഴാഴ്ച രാവിലെ ഏട്ടരയോടെയാണ് ഉണ്ണിമായയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.. വിവരമറിഞ്ഞയുടൻ നെടുപുഴ പൊലീസ് സ്ഥലത്തെത്തി. ക്കണാതായ ഭർത്താവ് ശിവപ്രസാദിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഉണ്ണിമായയുടെ മൃതദേഹം തൃശൂർ ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
