NCT
KeralaNewsThrissur News

ബംഗളൂരുവില്‍ ക്രൂരമര്‍ദനത്തിനിരയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന തളിക്കുളം സ്വദേശിനി മരിച്ചു.

വാടാനപ്പള്ളി : ബംഗളൂരില്‍ മലയാളിയുടെ ക്രൂരമര്‍ദനത്തിനിരയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനി സുനിതയാണ് ( 47) മരിച്ചത്. ബംഗളൂരില്‍ തെരുവുനായ്ക്കള്‍ക്ായി ഷെല്‍ട്ടര്‍ ഹോം നടത്തുന്ന മലയാളി ദീപക് കൃഷ്ണനാണ് സുനിതയെ ക്രൂരമായി മര്‍ദിച്ചത്. ഞായറാഴ്ചയായിരുന്നു സുനിതയ്ക്ക് മര്‍ദനമേറ്റത്.

തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം. തലച്ചോറിന് ഗുരുതര പരുക്കേറ്റ നിലയിലായിരുന്നു . ലൈംഗികാതിക്രമത്തിന് ഇരയായെന്നും എഫ്.ഐ.ആറില്‍ പറയുന്നു. വാടാനപ്പള്ളിയില്‍ തെരുവ്‌നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തുന്ന സുനിത പത്ര പരസ്യം കണ്ടാണ് ബംഗളൂരിലേക്കെത്തിയത്.

സഹോദരിയുടെ മകളും കൂടെ ഒരു തൃശൂര്‍ സ്വദേശിനിയും ഒപ്പമുണ്ടായിരുന്നു. ദീപക് കൃഷ്ണന്റെ പെരുമാറ്റത്തിലെ പ്രശ്‌നങ്ങളും മദ്യപാനവും കാരണം ജോലി നിര്‍ത്തി പോകുകയാണെന്ന് ദീപകിനോട് സുനിത പറഞ്ഞിരുന്നു. കൂടുതല്‍ പണം വാഗ്ദാനം ചെയ്‌തെങ്കിലും സുനിത സമ്മതിച്ചില്ല. ഇതേതുടര്‍ന്നായിരുന്നു മര്‍ദനമെന്നു പറയുന്നു. മാസം 40,000 രൂപ നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ സുനിതയെ ജോലിക്കായി വിളിച്ചതെന്ന് ഭര്‍ത്താവ് സിന്റൊ പറഞ്ഞു. 14 ദിവസം മുമ്പായിരുന്നു സുനിത ബംഗളൂരിലേക്ക് പോയത്.

Related posts

കയ്‌പമംഗലം മേഖലയിൽ വീണ്ടും ചെഞ്ചെവിയൻ ആമയെ കണ്ടെത്തി.

murali

വഴിതർക്കത്തെ തുടർന്നുള്ള ആക്രമണം : നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായിട്ടുള്ള കഴിമ്പ്രം സ്വദേശിയെ അറസ്റ്റ് ചെയ്തു.

murali

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു: ചികിത്സാ പിഴവെന്ന് ആരോപണം.

murali
error: Content is protected !!