NCT
KeralaNewsThrissur News

തൃശൂർ നഗരത്തിൽ ആനയിടഞ്ഞു, വൻ നാശനഷ്ടം.

തൃശൂർ നഗരത്തിൽ ആനയിടഞ്ഞു, നിരവധി വാഹനങ്ങളും വീടും ആന തകർത്തു. ഇന്ന് രാവിലെ ഒൻപത് മണിയോടെ തൃശൂർ ചെമ്പൂക്കാവ് ഗാന്ധിനഗറിൽ ആണ് ആന ഇടഞ്ഞത്. പട്ടിയെ കണ്ട് പേടിച്ചാണ് ആന ഇടഞ്ഞത് എന്ന് പറയുന്നു. കൊല്ലത്ത് നിന്നും കൊണ്ടുവന്ന ആനയാണ് ഇടഞ്ഞിട്ടുള്ളത്.

ഒരു മണിക്കൂറോളം ഭീതി വിതച്ച ആനയെ നിയന്ത്രണത്തിൽ ആക്കിയിട്ടുണ്ടെങ്കിലും തളയ്ക്കാൻ ആയിട്ടില്ല. എലിഫൻ്റ് സ്ക്വാഡും പൊലീസും നാട്ടുകാരും ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടു കിലോമീറ്ററോളം ഓടിയ ആന കണ്ണിൽ കണ്ടതെല്ലാം തകർത്ത നിലയിലാണ്.

Related posts

എടത്തിരുത്തിയിൽ ബോധവത്കരണ സെമിനാർ നടത്തി.

murali

കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് മോഷണം : പ്രതി അറസ്റ്റിൽ.

murali

മാളയില്‍ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് പോലീസുകാരൻ 21 ലക്ഷം തട്ടി; പണം തിരികെ ചോദിച്ചതിന് യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി.

murali
error: Content is protected !!