NCT
KeralaNewsThrissur News

ഓപ്പറേഷൻ തൂഫാൻ ; ലഹരി മരുന്നും മാരകായുധങ്ങളുമായി 5 യുവാക്കൾ ഒല്ലൂർ പോലീസിന്റെ പിടിയിൽ.

ഒല്ലൂർ : ഓപ്പറേഷൻ തൂഫാൻെറ ഭാഗമായി നടന്ന രഹസ്യ റെയ്ഡിൽ രാസലഹരിയും, അവ സംസ്ഥാനത്തുടനീളം വിൽപ്പന നടത്തുന്നതിനായി ഉപയോഗിക്കുന്ന അനുബന്ധ സാമഗ്രികളും മാരക ആയുധങ്ങളുമായി മണ്ണുത്തി സ്വദേശി ഫ്രെനി ഫ്രാൻസിസ് (34), അമ്മാടം സ്വദേശി അനൂപ് (30), കോടന്നൂർ സ്വദേശി ജഗൻ (21) , അമ്മാടം പള്ളിപ്പുറം സ്വദേശി അജുൻ (31), ഫോർട്ട് കൊച്ചി സ്വദേശി ഷാമിൽ (29) എന്നിവരാണ് ഒല്ലൂർ പോലീസ് പിടികൂടിയത്.

പ്രതികളിൽ നിന്നും അറുപതോളം സിപ് ലോക്ക് കവറുകളും, ഇലക്ട്രോണിക് ത്രാസുകളും, മുഖം മൂടികളും ആക്രമണത്തിനുപയോഗിക്കുന്ന പെപ്പർ സ്പ്രേയും, സിഗരറ്റ് എന്നിവയും രണ്ട് കത്തികളും കണ്ടെടുത്തു. നടത്തറയിൽ പ്രവർത്തിക്കുന്ന കാർവർക്ക്ഷോപ്പിൻെറ മറവിൽ രാസലഹരി ഉപയോഗവും കച്ചവടവും പതിവാക്കിയ വർക്ക് ഷോപ്പ് ഉടമയും, ഡാൻസ് മാസ്റ്ററും പ്രതികളിൽ ഉൾപ്പെടുന്നു

സബ് ഇൻസ്പെക്ടർ ജിസ് മാത്യുവിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളിലെ അനൂപ് അന്തിക്കാട് പോലീസ് സ്റ്റേഷനിലെ റൌഡി ലിസ്റ്റിൽ ഉൾപ്പെടുന്നയാളാണെന്നും പ്രതിക്കെതിരെ കാപ്പചുമത്തിയിട്ടുണ്ടെന്നും, വിവിധ പോലീസ് സ്റ്റേഷനുകളിലായി ഒൻപതോളം കേസുകളുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. പ്രതിയായ ജഗനെതിരെ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ഒരു കേസാണ് നിലവിലുള്ളത്.

പ്രതിയായ അജുൻ തൃശൂർ വെസ്റ്റ് നെടുപുഴ എന്നീ പോലീസ് സ്റ്റേഷനുകളിലെ രണ്ട് കേസുകളിലെ പ്രതിയാണ്. ഫ്രെനി ഫ്രാൻസിസ് എർണ്ണാകുളം ജില്ലയിൽ പോലീസ് കേസുണ്ടെന്നും റൌഡിലിസ്റ്റിലെ ഉൾപ്പെട്ടതാണെന്നും കാപ്പചുമതിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

പരിസരങ്ങളിൽ സാമൂഹ്യവിരുദ്ധർ പരിസരവാസികൾക്ക് സ്ഥിരം ബുദ്ധിമുട്ട് ഉണ്ടാക്കുന്നവരാണെന്ന് ഒല്ലൂർ പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ദിവസങ്ങളിലായി ഈ പരിസരം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരിക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിൽ സംസ്ഥാനത്തുടനീളം നടന്നുവരുന്ന ‘ഓപ്പറേഷൻ തൂഫാൻെറ’ ഭാഗമായി നടന്ന ഈ ഓപ്പറേഷനിൽ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ.നകുൽ രാജേന്ദ്ര ദേശ്മുഖ് IPS ൻ്റെ നിർദ്ധേശാനുസരണം

ഒല്ലൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ പി ടോംസന്റെ മേൽ നോട്ടത്തിൽ ഒല്ലൂർ ഇൻസ്പെക്ടർ എം എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ ജീസ് മാത്യു, സിവിൽ പോലീസ് ഓഫീസർമാരായ കെ എൻ നിരാജ് മോൻ ,പി പി അജിത്ത്, എസ് വിനീത്, ടി ജി സുനീഷ് , പി ആർ സുനീഷ് എന്നിവരാണുണ്ടായിരുന്നത്.

Related posts

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഗൃഹസന്ദര്‍ശനം നടത്തി വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഇന്നുമുതല്‍ തുടങ്ങി.

murali

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.

murali

തെരുവുനായ്ക്കളുടെ ആക്രമണം : സെക്യൂരിറ്റി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു.

murali
error: Content is protected !!