തളിക്കുളം തമ്പാൻകടവിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. വാടാനപ്പള്ളി കമലാ നെഹ്രു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നാദിർഷയെ (15) യാണ് കാണാതായത്. തളിക്കുളം പത്താം കല്ല് പടിഞ്ഞാറ് ഭാഗം വാലിപ്പറമ്പിൽ സലീമിൻ്റെ മകനാണ് നാദിർഷ ഇന്നുച്ചയ്ക്ക് ഒരു മണിയോടെ കൂട്ടുകാരനോടൊപ്പം തമ്പാൻകടവ് ഓഹോ ബീച്ചിനടുത്ത് കടപ്പുറത്ത് എത്തിയതാണ് കുട്ടി.
കുളിക്കാനിറങ്ങിയ ഉടനെ തന്നെ നാദിർഷയെ കാണാതാവുകയായിരുന്നു. പോലീസും ഫയർ ഫോഴ്സും കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. കോസ്റ്റ് ഗാർഡിൻ്റെ ബോട്ടും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ഗീതഗോപി എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തുണ്ട്.
