NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ മോഷണപരമ്പര; രണ്ടിടങ്ങളിലായി ലക്ഷങ്ങളുടെ നഷ്ടം.

വാടാനപ്പള്ളിയിൽ ഒരേ ദിവസം രണ്ടിടങ്ങളിൽ മോഷണം നടന്നത് പ്രദേശത്ത് ആശങ്കയുണർത്തി. ഒരു വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ, പണം, വാച്ച് എന്നിവ ഉൾപ്പെടെ ഏകദേശം ₹5 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി പരാതി.
ഇതിനുപുറമെ, നിർമാണത്തിലിരിക്കുന്ന കാർ ഷോറൂമിൽ നിന്ന് ഏകദേശം ₹1.10 ലക്ഷം രൂപ വിലമതിക്കുന്ന വയറിങ് ഉപകരണങ്ങളും കവർന്നു.
രണ്ട് സംഭവങ്ങളിലും വാടാനപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്താൻ സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണ്.

Related posts

തൃശൂർ പൂരം പ്രദർശനത്തിന് തുടക്കം.

murali

ഒ.ബി.സി. മോർച്ച വോട്ട് ചേർക്കൽ സംസ്ഥാന ക്യാമ്പയിന് തുടക്കം.

murali

താണിശ്ശേരിയിൽ കോഴിക്കട ഉടമയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.

murali
error: Content is protected !!