NCT
KeralaNewsThrissur News

തളിക്കുളത്ത് ഓയിൽ മില്ലിന് തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം.

തളിക്കുളം പത്താംകല്ലിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന സാലി ഓയിൽ ഫ്ലവർ മില്ലിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് രാവിലെ ഏകദേശം 7.45 ഓടെയായിരുന്നു സംഭവം. തീപിടിത്തത്തിൽ മില്ലിനുള്ളിലുണ്ടായിരുന്ന മെഷിനറികൾ, ഏകദേശം 400 ലിറ്ററോളം വെളിച്ചെണ്ണ, കൊപ്ര, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവ പൂർണമായും കത്തിനശിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരം ലഭിച്ച ഉടൻ തൃപ്രയാറിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ മില്ലുടമയ്ക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Related posts

നടപ്പാതയിൽ കിടന്നുറങ്ങുന്നവരെ അടിച്ച് കൊല്ലുന്ന സൈക്കോ കില്ലർ; കുന്നംകുളം സ്വദേശി ഷൺമുഖൻ വീണ്ടും സമാന കേസിൽ അറസ്റ്റിൽ.

murali

സംസ്ഥാന സർക്കാർ അവതരിപ്പിച്ച അവസാന ബഡ്ജറ്റ് സാധാരണക്കാരുടെ നെറുകയിൽ അടിച്ച ബഡ്ജറ്റ് ആയി മാറി – കോൺഗ്രസ്‌.

murali

അണ്ടത്തോട് ബീച്ചിൽ കുളിക്കാൻ ഇറങ്ങി തിരയിൽപ്പെട്ട വിദ്യാർഥിയെ രക്ഷപ്പെടുത്തി.

murali
error: Content is protected !!