ക്ഷേത്രത്തിൽ രാവിലെ വിശേഷങ്ങൾക്കുശേഷം യജ്ഞ വേദിയിൽ വിഷ്ണുസ്തുതി മുതൽ പ്രഹ്ളാദ- നാരായണ സമാഗമം ഭാഗങ്ങൾ പാരായണം നടന്നു. തുടർന്ന് വിവാഹ തടസ്സം മാറുന്നതിനായി ലക്ഷ്മി നാരായണ പൂജ, ഇളനീർ, താംബൂലം പ്രധാന നിവേദ്യമായി. പാരായണം, പ്രഭാഷണം, വൈകിട്ട് ഏഴിന് സർവ്വ ഐശ്വര്യപൂജ എന്നിവ നടന്നു. യജ്ഞാചാര്യൻ പെരുമ്പാവൂർ പട്ടിമറ്റം സി ജെ ആർ പിള്ളയുടെ നേതൃത്വത്തിലാണ് പാരായണം നടക്കുന്നത്.
നവാഹയജ്ഞ കമ്മിറ്റി പ്രസിഡണ്ട് പി ആർ സുരേഷ് കുമാർ,സെക്രട്ടറി കൃഷ്ണകുമാർ കണ്ടേരി,ട്രഷറർ പി വി ഹരികൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മൂന്നാം ദിവസമായ തിങ്കളാഴ്ച ശുക്ര തപസ്സു മുതൽ മഹിഷാസുര വധം വരെയുള ഭാഗ പാരായണം കൃഷ്ണാവതാരം ,കുട്ടികളുടെ അമ്പാടി ഉണ്ണിയൂട്ട് എന്നിവ നടക്കും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉപദേശക സമിതിയിൽ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
