പുതുക്കാട്: തലോരിൽ ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നരിപ്പറമ്പ് കടപ്പുറം തെക്കത്തിൽ വീട്ടിൽ അബ്ദുൽ മുർഷിദ് (28) ആണ് പിടിയിലായത്.
കഴിഞ്ഞ ജൂൺ 26-ന് പുലർച്ചെ നാലുമണിക്കും ഉച്ചയ്ക്ക് രണ്ടു മണിക്കും ഇടയിലാണ് സംഭവം. തലോർ റോയൽ ഹോട്ടലിന് മുൻവശം പാർക്ക് ചെയ്തിരുന്ന തൃക്കൂർ സ്വദേശി ഗീതാഞ്ജലി വീട്ടിൽ സുനിൽ (32) എന്നയാളുടെ യമഹ ബൈക്കാണ് പ്രതി മോഷ്ടിച്ചത്.
