NCT
KeralaNewsThrissur News

ഷോക്കേറ്റ ഡ്രൈവർ മരിച്ചു.

ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിൽ നിന്നും ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു. കാട്ടൂർ സ്വദേശി എറിയാപറമ്പിൽ സജികുമാർ (51) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.
കാലിത്തീറ്റയ്ക്കായുള്ള തവിടിൻ്റെ ചാക്കുകൾ ഗുഡ്‌സ്ട്രെയിനിൽനിന്ന് തൊഴിലാളികൾ ഇറക്കി ലോറിയിൽ കയറ്റുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് മഴ പെയ്തപ്പോൾ ചാക്കുകൾ നനയാതിരിക്കാൻ ലോറിക്കു മുകളിൽക്കയറി ടാർപ്പായ ഇടാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. ലോറിയുടെ മുകളിൽനിന്ന് പായ പിന്നിലേക്കു വലിക്കുന്നതിനിടെ ഒരു കാൽ ഗുഡ്സ് ട്രെയിനിൻ്റെ മുകളിൽ വെച്ചപ്പോൾ തെന്നി വൈദ്യുതി ലൈനിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു.
തുടർന്ന് ശരീരം മുഴുവൻ തീ പിടിച്ച് താഴേയ്ക്കു വീണുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്..

Related posts

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച പാശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ ജാ​ഗ്രതാ നിർദേശം, പ്രതിരോധ നടപടി ശക്തമാക്കാൻ ആരാേ​ഗ്യവകുപ്പ്.

murali

ആറോളം സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ് നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ എരുമപ്പെട്ടി പോലീസ് പിടികൂടി.

murali

മാപ്രാണത്ത് ക്രിസ്തുമസ് രാത്രി വീട് കുത്തിത്തുറന്ന് മോഷണം : പ്രതി അറസ്റ്റിൽ.

murali
error: Content is protected !!