NCT
KeralaNewsThrissur News

വിവാഹം നിശ്ചയിച്ചപെൺകുട്ടിയെയും യുവാവിനെയും കുത്തിപ്പരികൽപ്പിച്ച കേസിലെ പ്രതി അശ്വിൻ അറസ്റ്റിൽ.

ചേർപ്പ് : കോടന്നൂർ കൈയിലാത്ത് അശ്വിൻ (25) ആണ് ചേർപ്പ് പോലീസിന്റെ പിടിയിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കോടന്നൂർ സെന്ററിലെ പെർഫെക്ട് സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. പുത്തൂർ ചെമ്പങ്കണ്ടം സ്വദേശി കുന്നപ്പള്ളം വീട്ടിൽ അരുൺ (30), അരുണുമായി വിവാഹം ഉറപ്പിച്ചിരിക്കുന്ന യുവതി എന്നിവരെയാണ് പ്രതി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ യുവാവിന്റെ നെഞ്ചിലും യുവതിയുടെ വയറിലുമാണ് കുത്തേറ്റത്.
ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനോജ് കെഎൻ, എസ് ഐ മൗഷമി, എ എസ് ഐ മാരായ ഷീജ, ജയചന്ദ്ര, ആരിഫ്, സി പി ഒ മാരായ അജിത്കുമാർ, ലിജിമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

പ്രശസ്ത സിനിമാ സംവിധായകനും, ഛായാ​ഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു.

murali

വാഹനാപകടം; ചേർപ്പിൽ ബസ്സും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.

murali

തൃശ്ശൂരിൽ വീണ്ടും പോലീസിന്റെ എം.ഡി.എം.എ വേട്ട; രണ്ടുപേർ പിടിയിൽ.

murali
error: Content is protected !!