NCT
KeralaNewsThrissur News

പിക്കപ്പ് വാനിൽ ആംബുലൻസ് ഇടിച്ച് അപകടം.

ദേശീയപാത നന്തിക്കരയിൽ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ പിക്കപ്പ് വാനിൽ ആംബുലൻസ് ഇടിച്ച് അപകടം. ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. തൃശ്ശൂർ ഭാഗത്തേക്ക് മരുന്നുകൾ കൊണ്ടുപോയിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ട് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.

ഇതേ ദിശയിൽ വന്നിരുന്ന ആംബുലൻസ് പിക്കപ്പിന്റെ പുറകിലിടിക്കുകയാരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. പുതുക്കാട് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. റോഡിലേക്ക് മറിഞ്ഞുകിടന്ന വാഹനം ക്രെയിൻ എത്തിച്ചാണ് നീക്കിയത്.

Related posts

റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥി മരിച്ചു.

murali

മണലൂരിൽ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്.

murali

കാറിടിച്ച് വീട്ടുമതിൽ തകർന്ന് ദേഹത്ത് വീണ് നാലര വയസ്സുകാരി മരിച്ചു : മൂന്നു പേർക്ക് പരിക്ക്.

murali
error: Content is protected !!