NCT
KeralaNewsThrissur News

വ്യാജ ഐ.ഡി. കാർഡ് നിർമ്മിച്ച് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയച്ച് തട്ടിപ്പിന് ശ്രമിച്ച ചെന്നൈ സ്വദേശി അറസ്റ്റിൽ.

ഇരിങ്ങാലക്കുട : പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആര്‍.ഡി.ഒ.യുടെ പേരിൽ സ്വന്തം ഫോട്ടോ പതിച്ച വ്യാജ ഐ.ഡി. കാർഡ് നിർമ്മിച്ച് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയച്ച് തട്ടിപ്പിന് ശ്രമിച്ച കേസിൽ ചെന്നൈ സ്വദേശിയെ തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട് ചെന്നൈ കോടമ്പാക്കം ഭാരതീശ്വരർ കോളനി സ്വദേശിയായ ശങ്കർ (46) എന്നയാളാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഗുരുവായൂരിൽ ദർശനത്തിനായി തൻ്റെ ഭാര്യയും മകളും വരുന്നുണ്ടെന്നും അവർക്ക് വേണ്ട സഹായങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് പ്രതി ഇമെയിൽ വഴി റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് ആഗസ്റ്റ് 25ന് സന്ദേശം അയക്കുകയായിരുന്നു.

റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം ഇത് പരിശോധിക്കുന്നതിനായി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സലീഷിന് നൽകിയതിനെ തുടർന്ന് അദ്ദേഹം ഇമെയിലെ ഉള്ളടക്കം വ്യാജമാണെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസെടുക്കുകയായിരുന്നു.

തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലും രേഖകൾ പരിശോധിച്ചതിലും പ്രതി പൊതുസേവകനായി ആൾമാറാട്ടം നടത്തിയതായും, ഡി.ആർ.ഡി.ഒ. എന്ന പേര് ദുരുപയോഗം ചെയ്ത് വ്യാജരേഖ നിർമ്മിച്ച് ഇലക്ട്രോണിക് മാധ്യമം വഴി അയച്ചതായും കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിയെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തത്.

തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.സി. ബൈജു, എസ്ഐ ആൽബി തോമസ് വർക്കി, ജിഎഎസ്ഐ മനോജ്, സിപിഒ മാരായ അജിത്ത്, സുദീപ്, ഡ്രൈവർ സിപിഒ അനന്തുമോൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

 ഉത്സവത്തിനിടെ ആന ഇടഞ്ഞ് യുവാവിന് ഗുരുതര പരുക്ക് പറ്റിയ സംഭവത്തിൽ ആനപ്പാന്മാരായ രണ്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

murali

കുവൈറ്റില്‍ വീണ്ടും തീപിടിത്തം; ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു.

murali

കോതപറമ്പ് വി വി യു പി സ്കൂളിലെ സ്റ്റോർറൂമിൽ നിന്ന് 250 കിലോ അരിയും, പാചക പാത്രങ്ങളും മോഷ്ടിച്ച കേസിലെ രണ്ടാം പ്രതിയും അറസ്റ്റിൽ.

murali
error: Content is protected !!