ഒല്ലൂർ : കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ഇരവിമംഗലം സ്വദേശിയായ നെടുമല വീട്ടിൽ റബ്ബർ മനു എന്ന മനുവിനെയാണ് ഒല്ലൂർ അസിസ്റ്റൻറ് കമ്മീഷണർ കെ.പി. ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
തൃശൂർ റെയ്ഞ്ച് ഡിഐജിയുടെ ഉത്തരവുപ്രകാരം ആറുമാസത്തേക്ക് ജില്ലയിലേക്ക് പ്രവേശിക്കരുതെന്നുള്ള കാപ്പ നിയമലംഘനം നടത്തി പ്രതി ഇരവിമംഗലത്തുള്ള വീട്ടിലേക്ക് എത്തുകയായിരുന്നു. പട്രോളിങ്ങിനിടയിൽ പ്രതിയെ ഒല്ലൂർ പോലീസാണ് പിടികൂടിയത്.
