NCT
KeralaEntertainmentMoviesNewsThrissur News

മമ്മൂട്ടിയെ നേരിൽ കാണാൻ കൊതിച്ച അമ്മാളു അമ്മയുടെ ആഗ്രഹം സാധിച്ചു.

കാലങ്ങളോളം തന്റെ ഇഷ്ടതാരത്തെ നേരിൽ കാണാൻ കൊതിച്ച അമ്മാളു അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് നടി സീമ ജി. നായര്‍. അമ്മാളു അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ കഴിഞ്ഞു എന്നത് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷം.  മമ്മൂട്ടിയെ നേരിട്ടു കാണാൻ ആഗ്രഹമുണ്ടെന്നു പറയുന്ന അമ്മാളു അമ്മയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. രമേശ് പിഷാരടി കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

ഇനി കുറെ അമ്പലങ്ങളിൽ നേർച്ചയുണ്ട്. മമ്മൂക്കയെ കണ്ടതിനു ശേഷം പോകാനുള്ളതാണ് എന്ന് പറയുമ്പോൾ ആ കണ്ണുകളിൽ ഒരായിരം നക്ഷത്രങ്ങളുടെ തിളക്കം ഉണ്ടായിരുന്നു. കാരണം മമ്മൂക്കയെ ഒരു നോക്ക് കാണാൻ ഉള്ള നേർച്ചയായിരുന്നു അത്”, എന്നാണ് അമ്മാളു അമ്മയെ കുറിച്ച് സീമ ജി നായര്‍ ഫേസ്ബുക്കിൽ കുറിച്ചത്.

സമൂഹത്തിനു തന്നാൽ കഴിയുന്ന നന്മകൾ ചെയുന്ന ആളാണ്‌ സീമ ചേച്ചി..
അമ്മാളു അമ്മയുടെ ആഗ്രഹം അത്രമേൽ ആത്മാർത്ഥവും, ഗഹനവും ആയിരുന്നത് കൊണ്ടാവണം…. അത് സംഭവിച്ചു. കയ്യിൽ ഒരു കവറിൽ തനിക്കു പ്രിയപ്പെട്ട മമ്മൂക്കയുടെ ചിത്രവുമായി കാലങ്ങളോളം നടന്നത് വെറുതേ ആയില്ല.. രമേശ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.

Related posts

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്.

murali

പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തിൽ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി.

murali

ചേർപ്പ് ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരുടെ അടിയന്തിര ശ്രദ്ധക്ക്.

murali
error: Content is protected !!