September 19, 2024
NCT
KeralaNewsThrissur News

പ്രമുഖ സംഗീതജ്ഞനും ഗിറ്റാർവാദകനുമായ ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു.

തൃശ്ശൂർ  : പ്രമുഖ സംഗീതജ്ഞനും ഗിറ്റാർവാദകനുമായ മുളംചേരിപറമ്പിൽ ഫ്രാൻസീസ് ഡിക്കൂഞ്ഞ മകൻ ആറ്റ്ലി ഡിക്കൂഞ്ഞ (74) അന്തരിച്ചു. ദേവരാജൻമാസ്റ്റർ, അർജുനൻ മാസ്റ്റർ എന്നിവരുടെ ഓർക്കസ്ട്രയിൽ ലീഡ് ഗിറ്റാറിസ്റ്റ് ആയിരുന്നു. ഒട്ടേറെ ഗാനങ്ങളുടെ സംഗീതവും നിർവഹിച്ചിട്ടുണ്ട്. ദേവരാജൻ മാസ്റ്ററുടെ ഗാനമേളകൾക്ക് ഓർക്കസ്ട്ര ആറ്റ്ലിയുടേതായിരുന്നു. സംഗീത സംവിധായകരായ ജോൺസൺ, ഔസേപ്പച്ചൻ അടക്കമുള്ളവരെ സംഗീതമേഖലയിലേക്ക് കൊണ്ടുവന്നത് ആറ്റ്ലിയാണ്. തൃശൂരിലെ ആദ്യ ഗാനമേള ട്രൂപ്പായ വോയ്സ് ഓഫ് ട്രിച്ചൂർ, ആറ്റ്ലി ഓർക്കസ്ട്രകളുടെ സ്ഥാപകനാണ്.

Related posts

ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി യാത്രക്കാരിക്ക് ദാരുണാന്ത്യം.

murali

സി പി ഐ എം വാടാനപ്പള്ളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന സംഗമം സംഘടിപ്പിച്ചു.

murali

ഉത്സവത്തിനിടെ കത്തിക്കുത്ത്; മൂന്ന് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.

murali
error: Content is protected !!