NCT
KeralaNewsThrissur News

വി കെ മോഹനൻ കാർഷിക സംസ്കൃതിയുടെ നേതൃത്വത്തിൽ ശ്രീരാമൻചിറ പാടശേഖരത്തിലെ തണ്ണിമത്തൻ വിളവെടുപ്പ് ഉത്സവം നടന്നു.

താന്ന്യം  : നാടൻ വിത്തുകളെ സംരക്ഷിച്ചല്ലാതെ നമുക്കൊരു പുതിയ ഹരിതവിപ്ലവം സാധ്യമാകില്ലയെന്ന് മലയാളത്തിൻ്റെ വിത്തച്ഛൻ പത്മശ്രീ ചെറുവയൽ രാമൻ അഭിപ്രായപ്പെട്ടു. വി കെ മോഹനൻ കാർഷിക സംസ്കൃതിയുടെ നേതൃത്വത്തിൽ ശ്രീരാമൻചിറ പാടശേഖരത്തിലെ തണ്ണിമത്തൻ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

25 വർഷത്തോളം തരിച്ചുകിടന്ന ശ്രീരാമൻ ചിറപാടശേഖരം ഇന്ന് കർഷകരുടെ സജീവ കൃഷി കേന്ദ്രമാണ് വിഎസ് സുനിൽകുമാർ ചേർപ്പ് എംഎൽഎ ആയിരുന്ന കാലഘട്ടത്തിലാണ് തരിശുരഹിത നിയോജക മണ്ഡലം എന്ന ആശയത്തെ മുൻനിർത്തി
ശ്രീരാമൻ ചിറ ഉൾപ്പെടെ നിരവധി പാടശേഖരങ്ങളിൽ നെൽകൃഷി പുനരാരംഭിക്കുന്നത്. ഇത് കർഷകർക്ക് ഏറെ ആശ്വാസകരമായി മാറി.

എൽ ഡി എഫ് സ്ഥാനാർത്ഥിയും വി കെ മോഹനൻ കാർഷിക സംസ്കൃതി ചെയർമാനുമായ വി എസ് സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആദ്യ വില്പന നിർവഹിച്ചു. പാടശേഖരത്തോട് ചേർന്ന് ആരംഭിക്കുന്ന സ്റ്റാളിന്റെ ഉദ്ഘാടനവും കർഷകരെ ആദരിക്കലും സംവിധായകൻ സത്യൻ അന്തിക്കാടും മന്ത്രി കെ രാജനും ചേർന്ന് നിർവഹിച്ചു.

താന്ന്യം പഞ്ചായത്തിലെ ശ്രീരാമൻ ചിറ പാടശേഖരത്തിൽ 20 ഏക്കറിലായി ആരംഭിച്ച തണ്ണിമത്തൻ കൃഷിയുടെ രണ്ടാംഘട്ടമാണ് ബുധനാഴ്ച നടന്നത്. സി പി ഐ നാഷണൽ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ, സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സി സി മുകുന്ദൻ എം എൽ എ, സി പി ഐ ജില്ലാ അസി. സെക്രട്ടറി ടി ആർ രമേശ് കുമാർ, എൽ ഡി എഫ് നേതാക്കളായ പി ആർ വർഗ്ഗീസ് മാസ്റ്റർ, എ എസ് ദിനകരൻ, ഷീല വിജയകുമാർ, സി ആർ മുരളീധരൻ, കെ എം ജയദേവൻ, ജീനാ നന്ദൻ, ശുഭാ സുരേഷ്,
വി എൻ സുർജിത്, ഷീനാ പറയങ്ങാട്ടിൽ,

ശ്രീരാമൻ പാടശേഖരസമിതി രക്ഷാധികാരി സി പി സാലിഹ്, പ്രസിഡൻ്റ് പി വി സുനിൽ, സെക്രട്ടറി വിത്സൻ പുലിക്കോട്ടിൽ, പുത്തൻപീടിക ചർച്ച് വികാരി ഫാ: ജോസഫ് മുരിങ്ങത്തേരി, ബാബു വിജയകുമാർ എന്നിവർ പങ്കെടുത്തു. കെ പി സന്ദീപ് സ്വാഗതവും കെ കെ രാജേന്ദ്ര ബാബു നന്ദിയും പറഞ്ഞു. വിളവെടുപ്പ് ഉത്സവത്തിന്റെ ഭാഗമായി കർഷകപ്പാട്ട്, കാളകളി, വിവിധ കലാപരിപാടികൾ അരങ്ങേറി.

Related posts

സൗന്ദര്യവും സൗരഭ്യവും പരത്തി നാഗലിംഗ പുഷ്പങ്ങൾ വിടർന്നു.

murali

കയ്പമംഗലം സ്വദേശികളായ സഹോദരങ്ങളെ കാപ്പ ചുമത്തി നാട് കടത്തി.

murali

ചേർപ്പിൽ ഷോക്കേറ്റ് 4 പശുക്കൾ ചത്തു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.

murali
error: Content is protected !!