NCT
NewsKeralaThrissur News

ഉത്സവത്തിനിടെ കത്തിക്കുത്ത്; മൂന്ന് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.

കുന്നംകുളം : ചിറളയത്ത് ഉത്സവത്തിനിടെ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരായ മൂന്നുപേർ അറസ്റ്റിൽ. വൈശേരി പുലിക്കോട്ടിൽ വീട്ടിൽ നബു (25), പടിഞ്ഞാറെ അങ്ങാടി പനയ്ക്കൽ വീട്ടിൽ ജെറിൻ (27), വൈശേരി പുലിപറമ്പിൽ വീട്ടിൽ ജനീഷ് (24) എന്നിവരെയാണ് കുന്നംകുളം എസ്എച്ച്ഒ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ചിറളയം ചെറുശേരി വീട്ടിൽ ഷൈൻ സി ജോസ്, ചിറളയം സ്വദേശി ലിയോ എന്നിവരെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്‌. ബുധനാഴ്ച ആശുപത്രിയിലെത്തി മടങ്ങിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.

Related posts

വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.

murali

ബൈക്കിൻ്റെ ചക്രത്തിൽ സാരി കുടുങ്ങിയുണ്ടായ അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു.

murali

ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി യാത്രക്കാരിക്ക് ദാരുണാന്ത്യം.

murali
error: Content is protected !!