September 21, 2024
NCT
KeralaMoviesNewsThrissur News

” ബ്ലാക്ക് ആൻഡ് വൈറ്റ് ” ന്റെ യു ട്യൂബ് റിലീസും അണിയറ പ്രവർത്തകർക്ക് ആദരവും സംഘടിപ്പിച്ചു.

അന്തിക്കാട് : ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സൈൻസ് ഫെസ്റ്റിവലിൽ മികച്ച ഡോക്യൂമെന്റററിക്കുള്ള പുരസ്‌കാരം നേടിയ ” ബ്ലാക്ക് ആൻഡ് വൈറ്റ് ” ന്റെ യു ട്യൂബ് റിലീസും അണിയറ പ്രവർത്തകർക്ക് ആദരവും സംഘടിപ്പിച്ചു. വി.കെ. ശ്രീരാമൻ ഉദ്‌ഘാടനം ചെയ്തു. ഷൈജു അന്തിക്കാട് അധ്യക്ഷനായി.

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്‌കാരം നേടിയ വ്യക്തിയും ” ബ്ലാക്ക് ആൻഡ് വൈറ്റ് ” ഡോക്യൂമെന്ററിയുടെ സംവിധായകനുമായ മണിലാലിനെയും, ആദ്യകാല സിനിമ പ്രവർത്തകൻ ടി.കെ. വാസുദേവൻ, എഡിറ്റർ സുരേഷ് നാരായണൻ, നിർമാതാക്കളായ സതി ബാബു, രതി പതിശ്ശേരി എന്നിവരെ ആദരിച്ചു .

ടി.കെ. വാസുദേവൻ ചെമ്മീൻ സിനിമയുടെ സഹ സംവിധായകനായി പ്രവർത്തിച്ച സിനിമാക്കാലത്തെ കുറിച്ചുള്ളതാണ് ഡോക്യൂമെന്ററി. സത്യൻ അന്തിക്കാട്, വിദ്യാധരൻ മാസ്റ്റർ, ഇർഷാദ്, വേണുഗോപാൽ, പ്രിയനന്ദനൻ, അഡ്വ . എ.യു. രഘുരാമൻ പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ചലച്ചിത്ര സംവിധായകൻ വേണു ഗോപൻ അന്തരിച്ചു.

murali

വേലൂരിൽ ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു.

murali

വടക്കഞ്ചേരി ഹനഫി പള്ളിയിലെ മോഷണക്കേസ് പ്രതി പിടിയില്‍.

murali
error: Content is protected !!