September 19, 2024
NCT
KeralaNewsThrissur News

ആറാട്ടുപുഴ പൂരം: അന്തിക്കാട് – ചൂരക്കോട് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു.

ആറാട്ടുപുഴ പൂരത്തിൽ പങ്കാളികളായ അന്തിക്കാട് – ചൂരക്കോട് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. രാവിലെ പച്ചാമ്പിള്ളി മനയിൽ നിന്നു പുറപ്പെട്ട് വെള്ളൂർ വൈക്കത്ത് മന, ഗുരുദേവമന്ദിരം എന്നിവടങ്ങളിലെ പറയെടുപ്പ് പൂർത്തിയാക്കി ചൂരക്കോട് ഭഗവതി ക്ഷേത്രത്തിലെത്തി അന്തിക്കാട് ഭഗവതിയെ സ്വീകരിച്ചു.

തുടർന്ന് പകൽപ്പൂരം എഴുന്നള്ളിപ്പ്, പറ നിറയ്ക്കൽ, ശേഷം മണ്ഡപത്തിൽ ഇറക്കി എഴുന്നള്ളിപ്പ്, ഭഗവതിമാരുടെ ഉപചാരം ചൊല്ലി പിരിയൽ എന്നിവയും ക്ഷേത്രക്കുളത്തിൽ ആറാട്ടും നടന്നു. ക്ഷേത്രം മേൽശാന്തി പാദൂർ മഠം രാമചന്ദ്രൻ സ്വാമി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ പ്രസിഡൻ്റ് നാരായണൻ കൊലയാംപറമ്പത്ത്, സെക്രട്ടറി രാജീവ് സുകുമാരൻ, ട്രഷറർ ഗിരീഷ് കുമാർ കൊലയാംപറമ്പത്ത് എന്നിവർ നേതൃത്വം നൽകി.

Related posts

ദേവസ്വത്തിൻ്റെ 450 കോടിയുടെ ബാങ്ക് നിക്ഷേപം കാണുന്നില്ലെന്ന പ്രചാരണം സത്യവിരുദ്ധം.

murali

നീറ്റ് അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കൊരട്ടി സ്വദേശി ദേവദർശൻ ആർ. നായർ.

murali

ഡ്രൈഡെ പ്രഖ്യാപിച്ചു.

murali
error: Content is protected !!