NCT
KeralaNewsThrissur News

കുഞ്ഞുണ്ണി മാഷ് അനുസ്മരണ സമ്മേളനം സി.സി.മുകുന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

തൃപ്രയാർ : കേരള സാഹിത്യ അക്കാദമിയും കുഞ്ഞുണ്ണി മാഷ് സ്മാരക ഭരണസമിതിയും ചേർന്ന് വലപ്പാട് കുഞ്ഞുണ്ണി മാഷ് സ്മാരകത്തിൽ വെച്ച് സംഘടിപ്പിച്ച കുഞ്ഞുണ്ണി മാഷ് അനുസ്മരണ സമ്മേളനം സി.സി.മുകുന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരനും അക്കാദമി വൈസ് പ്രസിഡണ്ടുമായ ശ്രീ, അശോകൻ ചരുവിൽ അനുസ്മരണ പ്രഭാഷണം നടത്തി.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർകിടെക്റ്റർ നാഷണൽ അവാർഡ് 2022 ഗോൾഡ് മെഡൽ ലഭിച്ച ആർകിടെക്റ്റ് സ്റ്റുഡിയോ മരം ആർകിടെക്റ്റ്മാരായ ശ്രീ, ആനന്ദ്, കാളിന്ദി, രാസുൽ എന്നിവരെ അക്കാദമി സെക്രട്ടറി സി.പി.അബൂബക്കർ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു.

സ്മാരക സമിതി ചെയർപേഴ്സണും വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ടുമായ ഷിനിത ആഷിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ കവി രാവുണ്ണി, വി.ആർ.ബാബു, അരവിന്ദൻ പണിക്കശ്ശേരി,ഉഷ കേശവരാജ്, ഇ കെ തോമസ് മാസ്റ്റർ, വല്ലഭൻ അതിയാരത്,കല സാംസ്‌കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

Related posts

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്.

murali

വാടാനപ്പള്ളിയിൽ നിയന്ത്രണം വിട്ട ടോറസ് ചരക്ക് ലോറിയിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു.

murali

കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥി മരിച്ചു.

murali
error: Content is protected !!