NCT
KeralaNewsThrissur News

കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് അഞ്ചര ലക്ഷം കവർച്ച നടത്തിയ സംഭവത്തിൽ രണ്ടു പ്രതികൾ അറസ്റ്റിലായി.

മാള : പണയത്തിലിരിക്കുന്ന സ്വർണം തിരിച്ചെടുക്കാനെന്ന വ്യാജേനെ കോഴിക്കോട് സ്വദേശിയെ വിളിച്ചു വരുത്തി ആക്രമിച്ച് 5.5 ലക്ഷം രൂപ കവർന്ന സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പുല്ലൂറ്റ് അലങ്കാരത്തുപറമ്പിൽ ഷാമോൻ (24), കൊടുങ്ങല്ലൂർ കണ്ടംകുളം മതിലകത്ത് വീട്ടിൽ സാലിഹ് (33) എന്നിവരെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.

ജ്വല്ലറിയുടെ ഏജന്റായ കോഴിക്കോട് നെല്ലിക്കോട് മേത്തൽ സ്വദേശി ചന്ദ്രോദയം വീട്ടിൽ ശ്യാംലാലിനെ (37) ആണ് പൊയ്യയിൽ വെച്ച് ആക്രമിച്ച്‌ പണം തട്ടിയത്. ഇയാളെ വിളിച്ചുവരുത്തിയ സ്‌ത്രീ കേസിൽ അഞ്ചാം പ്രതിയാണ്. മാർച്ച് 30-നായിരുന്നു സംഭവം. സംഭവത്തിൽ ഒന്നാം പ്രതിയടക്കം മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്.

Related posts

കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാതയിൽ ചൂണ്ടൽ മുതൽ കേച്ചേരി വരെ ഗതാഗതം നിരോധിച്ചു.

murali

വടക്കാഞ്ചേരിയിൽ സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

murali

തളിക്കുളം ഗ്രാമപഞ്ചായത്ത് 2024 – 25 ജനകീയാസൂത്രണ പദ്ധതി പ്രകാരം കുട്ടികൾക്ക് കരാട്ടെ പരിശീലനം ആരംഭിച്ചു.

murali
error: Content is protected !!