September 19, 2024
NCT
KeralaNewsThrissur News

ഗുരുവായൂർ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയുടെ മാല പൊട്ടിച്ച പ്രതി പിടിയിൽ.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ മാല പൊട്ടിച്ചു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വടക്കാഞ്ചേരി സ്വദേശി വടക്കേക്കര വീട്ടില്‍ ബിജുവാണ് (42) പിടിയിലായത്.

പുത്തമ്പല്ലി വാരിയത്ത് മനോഹരന്റെ ഭാര്യ 71 വയസ്സുള്ള നിര്‍മ്മല മേനോന്റെ രണ്ടര പവന്റെ താലിമാലയാണ് കവര്‍ന്നത്. പുലര്‍ച്ചെ 4.15ന് വടക്കേനടയിലെ ഗേറ്റിന് സമീപമാണ് സംഭവം. ക്ഷേത്രത്തിലേക്ക് തനിച്ച് നടന്നു പോവുകയായിരുന്ന നിര്‍മല മേനോന് പുറകിലെത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് ഓടുകയായിരുന്നു.

ഇവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടി പോലീസിന് കൈമാറി. മാല ഇയാളില്‍ നിന്ന് കണ്ടെടുത്തു. ടെമ്പിള്‍ പോലീസ് എസ്.എച്ച്.ഒ.-ജി.അജയകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related posts

സ്കൂട്ടർ യാത്രികൻ്റെ മരണം : നിർത്താതെ കടന്ന് കളഞ്ഞ ടോറസ്സ്‌ ലോറിയുടെ ഡ്രൈവർ പിടിയിൽ.

murali

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമം പ്രകാരം ജയിലില്‍ അടച്ചു.

murali

സി എ ഫൈനൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ ജിഹാസ് ബഷീറിനെ അനുമോദിച്ചു.

murali
error: Content is protected !!