കൊച്ചി : കൺസ്യൂമർഫെഡിന് റംസാൻ – വിഷു ചന്തകൾ നടത്താമെന്ന് ഹൈക്കോടതി. എന്നാൽ ചന്തകൾ നടത്താൻ സർക്കാർ സബ്സിഡി അനുവദിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. നിലവിൽ കൺസ്യൂമർ ഫെഡിൻ്റെ കൈവശമുള്ള പണം ഉപയോഗിച്ച് അവർക്ക് ചന്തകൾ നടത്താമെന്നാണ് കോടതി വ്യക്തമാക്കുന്നത്.
ചന്തകള്‍ തിരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് 250-ഓളം ഉത്സവച്ചന്തകള്‍ നടത്തുകയും സര്‍ക്കാരിന്റെ സഹായത്തോടെയുള്ള സബ്സിഡി ചന്തകളായി മാറുകയും ചെയ്യുമ്പോള്‍ അത് തിരഞ്ഞെടുപ്പ് വിഷയമായി മാറും എന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ചന്തകൾ നാളെ (12.4.2024) ഉച്ചയോടെ തുടങ്ങുമെന്ന് കൺസ്യൂമർഫെഡ്. ‘നഷ്ടപ്പെട്ട നാലുദിവസങ്ങൾ കൂടി ഉൾപ്പെടുത്തി എട്ടുദിവസം ചന്ത നടത്തും’.
