September 19, 2024
NCT
KeralaNewsThrissur News

കയ്പമംഗലത്ത് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കയ്പമംഗലം : മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല സ്വദേശി അറക്കൽ വീട്ടിൽ കബീർ, കയ്പമംഗലം ഡോക്ടർ പടി സ്വദേശി ഫസീല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കയ്പമംഗലത്ത് രണ്ട് സ്ഥാപനങ്ങളിലായി അഞ്ച് പവൻ മുക്കുപണ്ടം പണയം വെച്ചന്നാണ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കയ്പമംഗലം ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്ഐ എൻ.പ്രദീപ്, സീനിയർ സിപിഒമാരായ പ്രിയ, റാഫി, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts

ചേർപ്പ് ചൊവ്വൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു.

murali

കാറിന് പിന്നിൽ സ്കൂട്ടറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു.

murali

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ടൈല്‍ റോഡ് നാടിന് സമര്‍പ്പിച്ചു.

murali
error: Content is protected !!