NCT
KeralaNewsThrissur News

മാപ്രാണത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാരെ അബോധാവസ്ഥയിൽ കണ്ടെത്തി.

ഇരിഞ്ഞാലക്കുട : മാപ്രാണത്ത് ബാങ്കിലെ ജീവനക്കാരെ അബോധാവസ്ഥയിൽ കണ്ടെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാപ്രാണം ബ്രാഞ്ചിലെ സ്‌ട്രോങ്ങ് റൂമിലാണ് 4 ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

ചേർപ്പ് സ്വദേശി ഇമ ജേക്കബ്, ഇരിങ്ങാലക്കുട സ്വദേശി പി.എസ്.ലോന്റി, പത്തനംതിട്ട സ്വദേശി സ്റ്റേഫി, അസി. മാനേജർ പുത്തൻചിറ സ്വദേശി ലിന്റോ എന്നിവരാണ് ബോധരഹിതരായത്.

ജനറേറ്റര്‍ റൂമില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെ ബാങ്കിലെ സ്ട്രോങ് മുറിയിൽ ജീവനക്കാരായ മൂന്നു സ്ത്രീകൾ ബോധരഹിതരായി കിടക്കുന്നത് കണ്ട് എത്തിയ സഹ ജീവനക്കാരാനും ബോധരഹിതനാവുകയായിരുന്നു.

Related posts

കഴിമ്പ്രം ധർമ്മ വിലാസം സ്കൂൾ 107 ആം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

murali

ബ്രൗൺഷുഗറും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി വിയ്യൂർ പോലീസിന്റെ പിടിയിൽ.

murali

ചാമക്കാല ബീച്ചിലേക്കുള്ള മരപ്പാലം തകർന്നു.

murali
error: Content is protected !!