September 20, 2024
NCT
KeralaNewsThrissur News

ഭാര്യയെയും, മകളെയും കഴുത്തറുത്ത് കൊന്ന ശേഷം ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു.

കൊല്ലത്ത് ഭാര്യയെയും, മകളെയും കഴുത്തറുത്ത് കൊന്ന ശേഷം ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു.  ഭാര്യ പ്രീത(39) മകൾ ശ്രീനന്ദ(14) എന്നിവരാണ് മരിച്ചത്. കൃത്യം നടത്തിയത് പരവൂർ സ്വദേശി ശ്രീജുവാണ്. ഗൃഹനാഥനും മകനും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ.

പരവൂര്‍ പൂതക്കുളം കൃഷിഭവനത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം.  കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജുവിന്റെയും, കൊട്ടിയം ആശുപത്രിയില്‍ കഴിയുന്ന മകൻ ശ്രീരാഗിന്റെയും (17 )നില ഗുരുതരമാണ്.

Related posts

വയോധികനെ കോൾപ്പാടത്തെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

ഓര്‍ക്കായലിനു കുറുകെയുള്ള നടപ്പാത നാടിനു സമര്‍പ്പിച്ചു.

murali

കുന്നംകുളത്ത്‌ ലഹരി വേട്ട: 11.40 ഗ്രാം എം.ഡി.എം.എയുമായി രണ്ട്‌ പേർ അറസ്റ്റിൽ.

murali
error: Content is protected !!