NCT
KeralaNewsThrissur News

ഭീകര വിരുദ്ധ സ്ക്വാഡിൻ്റെ പരിശോധന: ആലുവയിൽ നിന്ന് തോക്കുകളും പണവും കണ്ടെത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകര വിരുദ്ധ സ്ക്വാഡും, പോലീസും നടത്തിയ റെയ്‌ഡിൽ ആലുവയിൽ നിന്നും തോക്കുകളും പണവും കണ്ടെത്തി. ആലുവ മാഞ്ഞാലി മാവിൻ ചുവട് ഭാഗത്തുള്ള വലിയവീട്ടിൽ റിയാസിൻ്റെ വീട്ടിൽ നിന്നുമാണ് രണ്ട് റിവോൾവറുകളും രണ്ട് പിസ്റ്റ‌ളും കണ്ടെത്തിയത്.

തോക്കിൽ നിറക്കാനുള്ള തിരകളും, കഠാരയും എട്ട് ലക്ഷത്തിലധികം രൂപയും ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. എളമക്കര, വയനാട്, മഞ്ചേരി, തമിഴ്‌നാട്ടിലെ മേട്ടുപാളയം തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തിയതായും പോലീസ് പറഞ്ഞു.

Related posts

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിലെ നവീകരിച്ച മഞ്ചുളാൽത്തറയും പുതിയ വെങ്കല ഗരുഡശില്പവും സമർപ്പിച്ചു.

murali

യുവതിയെ മദ്യം ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്പാ ജീവനക്കാരൻ അറസ്റ്റിൽ.

murali

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് – തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെ സംവരണ നിയോജക മണ്ഡലങ്ങൾ നിശ്ചയിച്ചു.

murali
error: Content is protected !!