NCT
KeralaNewsThrissur News

പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.

കോഴിക്കോട് : നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കല്ലാച്ചി ചിയ്യൂർ സ്വദേശിനി പാറേമ്മൽ ഹരിപ്രിയ (20) ആണ് മരിച്ചത്.  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ഹരിപ്രിയയുടെ സുഹൃത്ത് എഴുത്തുപള്ളി പറമ്പത്ത് അമേയക്കും (20) അപകടത്തില്‍ പരിക്കേറ്റിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.30ഓടെ കല്ലാച്ചി മിനിബൈപാസ് റോഡില്‍ വെച്ചാണ് അപകടം നടന്നത്. വാണിമേല്‍ ഭാഗത്ത് നിന്ന് പാചകവാതക സിലിണ്ടറുമായി അമിത വേഗതയിലെത്തിയ വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ഹരിപ്രിയയെയും അമേയയെയും ഇടിച്ച ശേഷം സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് പിക്കപ്പ് വാന്‍ നിന്നത്. ഹരിപ്രിയ വാഹനത്തിനും പോസ്റ്റിനും ഇടയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കല്ലാച്ചി ചിയ്യൂര്‍ പാറേമ്മല്‍ ഉണ്ണിക്കൃഷ്ണന്‍ – ശ്രീലേഖ ദമ്പതികളുടെ മകളാണ് ഹരിപ്രിയ.

Related posts

വാടാനപ്പള്ളി ബിച്ച് ഫസൽ നഗറിൽ കടൽക്ഷോഭം രൂക്ഷം : ആറോളം വീടുകളിൽ വെള്ളം കയറി.

murali

ആഭിചാരക്രിയ നടത്തി യുവതിയെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിലെ പ്രതികൾ ചാവക്കാട് പോലീസിൻ്റെ പിടിയിൽ.

murali

അരിമ്പൂർ ക്ഷേത്രത്തിൽ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു.

murali
error: Content is protected !!