NCT
KeralaNewsThrissur News

സാമൂഹ്യ സുരക്ഷാ പെൻഷന് വേണ്ടി കൊടുത്ത വിവരങ്ങളിൽ പിശകുണ്ടെങ്കിൽ തിരുത്താൻ അവസരം.

തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ സേവന സോഫ്റ്റ്‌വെയറിൽ നൽകിയിട്ടുള്ള വിവരങ്ങളിൽ പിശകുകളുണ്ടെങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കി തിരുത്തലുകൾ വരുത്താവുന്നതാണെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.

ജനന തീയതി തെറ്റായി രേഖപ്പെടുത്തിയതടക്കമുള്ള ചില പ്രശ്‌നങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണു നിർദ്ദേശം. സാമൂഹ്യ സുരക്ഷാ പെൻഷൻ ഡാറ്റ പ്യൂരിഫിക്കേഷന്റെ ഭാഗമായി ഗുണഭോക്താക്കളുടെ വിവരങ്ങൾ പരിശോധിച്ചു പിശകുകൾ തിരുത്തുന്നതിനും ആധാർ ഒതന്റിക്കേഷൻ പൂർത്തിയാക്കുന്നതിനുമാണ് തദ്ദേശ സ്ഥാപനങ്ങൾക്കു നിർദ്ദേശം നൽകിയത്.

സേവന സോഫ്റ്റ്‌വെയറിൽ കൊടുത്ത വിവരങ്ങളിൽ പിശകുണ്ടെങ്കിൽ മാത്രമേ ഗുണഭോക്താക്കൾ രേഖകൾ ഹാജരാക്കേണ്ടതുള്ളൂ എന്നും ഇക്കാരണത്താൽ നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന ഗുണഭോക്താക്കളുടെ പെൻഷൻ മുടങ്ങുമെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.

Related posts

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ടൈല്‍ റോഡ് നാടിന് സമര്‍പ്പിച്ചു.

murali

കമല നിര്യാതയായി.

murali

പാവറട്ടി പഞ്ചായത്ത് ഒന്നാം വാർഡ് ഉപതെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

murali
error: Content is protected !!