മുതലപൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. അഞ്ച്തെങ്ങ് സ്വദേശികൾ പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വള്ളത്തിൽ നാല് പേർ ഉണ്ടായിരുന്നു എന്നാണ് വിവരം. മൂന്ന് പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയതിൽ ഒരാളുടെ നില ഗുരുതരമാണ്.