തൃശൂർ സിറ്റി, റൂറൽ പൊലീസ് ജില്ലകളിൽ നിന്നായി 40 പോലീസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സർവീസിൽ നിന്നും വിരമിക്കും. തൃശൂർ സിറ്റി ജില്ലയിൽ നിന്നും 24 പോലീസ് ഓഫീസർമാരും തൃശൂർ റൂറൽ ജില്ലയിൽ നിന്നും 16 പോലീസ് ഓഫീസർമാരുമാണ് വിരമിക്കുന്നത്. വിരമിക്കുന്നവരിൽ ഒരു എസി പി യും രണ്ട് ഇൻസ്പെക്ടർമാരും 37 സബ്ബ് ഇൻസ്പെക്ട്രൽമാരുമുണ്ട്.
വിരമിക്കുന്ന സഹപ്രവർത്തകർക്ക് തൃശൂർ സിറ്റി, റൂറൽ ജില്ലകളിലെ പോലീസ് സംഘടനകൾ യാത്രയയപ്പ് നൽകി. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശൂർ റൂറൽ ജില്ലാ സെക്രട്ടറി കെ കെ രാധാകൃഷ്ണനും വിരമിക്കുന്നവരിലുണ്ട്. യാത്രയയപ്പ് പരിപാടി തൃശൂർ റേഞ്ച് ഡി ഐ ജി എസ് അജീതാ ബീഗം ഉദ്ഘാടനം നിർവ്വഹിച്ച് ഉപഹാര സമർപ്പണവും നടത്തി.
ജില്ലാ പൊലീസ് മേധാവിമാരായ അങ്കിത് അശോകൻ, നവനീത് ശർമ്മ, അഡീഷണൽ എസ് പി മാരായ ബിജു കെ സ്റ്റീഫൻ, പ്രദീപ് വെയിൻസ് തൃശൂർ എ സി പി കെ സുദർശൻ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു, പോലീസ് സംഘടനാ ഭാരവാഹികളായ തൃശൂർ സിറ്റിയിൽ നിന്നുള്ള കെ സി ബൈജു , ബിനുഡേവിസ് പി ആർ കമൽദാസ് കെ സി ഗിരീഷ് , കെ സി സുനിൽ, തൃശൂർ റൂറൽ ജില്ലയിൽ നിന്നുള്ള കെ പി രാജു, എം എൽ വിജോഷ്, ശബരീകൃഷ്ണൻ വി എന്നിവർ സംസാരിച്ചു.