NCT
KeralaNewsThrissur News

മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരികി സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ കൊച്ചുമകളും ഭർത്താവും പിടിയിൽ.

കൊല്ലത്ത് 85 കാരിയായ മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരികി സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ കൊച്ചുമകളും ഭർത്താവും പിടിയിൽ. കൊല്ലം ഉളിയകോവ് പാർവതി മന്ദിരത്തിൽ പാർവതിയെയും (24) ഉമയനല്ലൂർ സ്വദേശി ശരതിനെയുമാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിലെത്തിയ ശരത് വയോധികയുടെ കഴുത്തിൽ കുത്തിപ്പിടിച്ച്കമ്മലും വളയും ഊരാൻ ആവശ്യപ്പെട്ടു. തയ്യാറാകാതിരുന്ന വയോധികയുടെ വായിൽ തുണി കുത്തിക്കയറ്റിയശേഷം കമ്മലും വളയും ഊരിയെടുക്കുകയായിരുന്നു.

പാർവതിയുടെ സാന്നിധ്യത്തിലായിരുന്നു വയോധികയെ മർദിക്കുകയും ആഭരണങ്ങൾ എടുക്കുകയും ചെയ്തത്. പണവും സ്വർണവുമായി മുങ്ങിയ പ്രതികളെ കഴക്കൂട്ടത്ത് വച്ച് ഈസ്റ്റ്‌ പൊലീസ്‌ പിടികൂടുകയായിരുന്നു. ആക്രമണത്തിനിരയായ മുത്തശ്ശിയുടെ പരാതിയിലാണ് അറസ്റ്റ്.

 

Related posts

ഇക്കണോമിക്സ് ടൈംസ് ഏർപ്പെടുത്തിയ സിഎസ്ആർ അവാർഡ് മണപ്പുറം ഫൗണ്ടേഷന്.

murali

തീരദേശത്തെ ഒമ്പത് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ഹൈക്കോടതി.

murali

വീട്ടിൽ വാറ്റുകേന്ദ്രം നടത്തിയ ആൾ പിടിയിൽ.

murali
error: Content is protected !!