NCT
KeralaNewsThrissur News

തൃശ്ശൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും കര്‍ഷക തെഴിലാളി പ്രസ്ഥാനത്തിൻ്റെ നേതാവുമായിരുന്ന കെ.എസ്.ശങ്കരന്‍ നിര്യാതനായി.

തൃശ്ശൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും കര്‍ഷക തെഴിലാളി പ്രസ്ഥാനത്തിൻ്റെ നേതാവുമായിരുന്ന വേലൂര്‍ സ്വദേശി കെ.എസ്.ശങ്കരന്‍ (89) നിര്യാതനായി. അന്തിക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന വേലായുധന്റെ മകളാണ് ശങ്കരന്റെ ഭാര്യ പുഷ്പ.

വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമരം, വാഴാനി കനാൽ സമരം, 1970 ലെ കുടികിടപ്പ് സമരം, മിച്ചഭൂമി സമരമുൾപ്പെടെ നിരവധി പോരാട്ടങ്ങളിലെ നേതൃത്വമായിരുന്നു കെ.എസ്. ശങ്കരൻ. കൊടിയ മർദ്ദനങ്ങളും ജയിൽവാസവും അനുഭവിക്കേണ്ടിവന്ന ത്യാഗപൂർണ്ണമായ ജീവിതം.
ദീർഘകാലം CPI(M) തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം, വടക്കാഞ്ചേരി എരിയാ കമ്മിറ്റി സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ചേലക്കര നിയമസഭ മണ്ഡലത്തിൽ നിന്ന് 3 തവണ മൽസരിച്ചിട്ടുണ്ട്.
വേലൂരിലെ വസതിയിലും സി.പി.എമ്മിൻ്റെ വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിനു ശേഷം പാമ്പാടിയിൽ സംസ്കരിച്ചു. ഭാര്യ: കെ.വി. പുഷ്പ.  മക്കൾ: മക്കൾ: ഒലീന (ദേശാഭിമാനി കൊച്ചി), ഷോലിന (പൊന്നാന്നി വിജയമാത സ്ക്കൂൾ), ലോഷിന (എരുമപ്പെട്ടി സർവ്വീസ് സഹകരണ ബാങ്ക്) മരുമക്കൾ: സലി, മനോജ്, രാജ് കുമാർ.

Related posts

വിഷു പൂജകള്‍ക്കായി ശബരിമലയിൽ 10ന് നട തുറക്കും.

murali

ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ മുരളീധരൻ മണലൂർ മണ്ഡലത്തിലെ വിവിധ ആരാധന കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.

murali

ഭിന്നശേഷി വിഭാഗം ദേശീയ പഞ്ചഗുസ്തിയിൽ വെങ്കല മെഡൽ നേടിയ കൃഷ്ണാഞ്ചനയെ ആദരിച്ചു.

murali
error: Content is protected !!