NCT
KeralaNewsThrissur News

തൃപ്രയാർ ജ​ങ്ഷ​നി​ലെ ഡിവൈഡർ അപകട ഭീഷണി ഉയർത്തുന്നു; നടപടി സ്വീകരിക്കാതെ അധികൃതർ.

ദേ​ശീ​യ​പാ​ത 66 തൃ​പ്ര​യാ​ർ ജ​ങ്ഷ​നി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന ഡി​വൈ​ഡ​ർ മാ​റ്റാ​തെ അ​ധി​കൃ​ത​ർ. നാളുകളേറെയായി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ഡി​വൈ​ഡ​റി​ലെ ഇ​രു​മ്പു പ​ട്ട​ക​ൾ റോ​ഡ​രി​കി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ കു​ത്തി​ക്ക​യ​റു​ന്ന അ​വ​സ്ഥ​യി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്.

പലപ്പോഴും കാൽനട യാത്രക്കാർ ഇതിൽ തട്ടിവീഴുന്നതും പതിവ് കാഴ്ചയാണ്. ഇടക്ക് പ്രതിപക്ഷത്തിരിക്കുന്നവർ മുറവിളികൂട്ടുമെങ്കിലും ആരും അത് ശ്രദ്ധിക്കുന്ന മട്ടില്ല.

രാ​ത്രി​ക​ളി​ലാ​ണ് ഇ​വി​ടെ കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഡി​വൈ​ഡ​റി​നും, പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ​ക്കും ന​ടു​വി​ലെ അ​ശാ​സ്ത്രീ​യ ബ​സ് സ്റ്റോ​പ്പു​മൂ​ലം അ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ട് ജീ​വ​നു​ക​ൾ ന​ഷ്ട​മാ​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും അ​ധി​കൃ​ത​ർ അ​ന​ങ്ങി​യി​ല്ല.

പടിഞ്ഞാറേ സിഗ്നൽ പോസ്റ്റിനു സമീപം കാന വൃത്തിയാക്കാനായി തുറന്നുകിടക്കുന്നതും, വ്യാപാരസ്ഥാപനങ്ങൾ നടപ്പാത കൈയേറിയതും കൂടുതൽ അപകടങ്ങൾ വിളിച്ചുവരുത്തും.

Related posts

പെരിഞ്ഞനത്ത് സൈക്കിളിൽ പെട്ടി ഓട്ടോ ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്.

murali

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

murali

ചാലക്കുടി സ്വദേശിനിയെ കാനഡയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!