September 19, 2024
NCT
KeralaNewsThrissur News

കുടിവെള്ള സ്രോതസ്സുകൾ ശുചീകരിക്കാൻ എത്തിച്ച ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചത് സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ.

അന്തിക്കാട് : ആശാ പ്രവർത്തകർ മുഖേന കുടിവെള്ള ശുദ്ധീകരണത്തിന് പഞ്ചായത്തിലെ എല്ലാ വീടുകളിലും വിതരണം ചെയ്യുന്നതിനുള്ള 9ചാക്കോളം വരുന്ന ബ്ലീച്ചിങ്ങ് പൗഡർ ആശുപത്രിയിലെ ശൗചാലയത്തിൽ സൂക്ഷിച്ചിരുന്നത് കണ്ടെത്തി. ശൗചാലയം ഉപയോഗിക്കാനെത്തിയ രോഗിയാണ് ഇതുകണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അന്തിക്കാട് കെ.പി. പ്രഭാകരൻ സ്മാരക സർക്കാർ ആശുപത്രിയിലാണ് സംഭവം.

ആശാപ്രവർത്തകർ മുഖേന വീടുകളിലേക്ക് വിതരണം ചെയ്യാനായി എത്തിച്ചതാണ് ഒൻപത് ചാക്ക് ബ്ലീച്ചിങ് പൗഡർ. ഇതിൽനിന്ന് തരംതിരിച്ച് ചെറിയ പാക്കറ്റുകളാക്കിയാണ് വീടുകളിൽ വിതരണം ചെയ്യുക.

അന്തിക്കാട് പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ബ്ലീച്ചിങ് പൗഡർ സീൽ ചെയ്ത് മാറ്റിവെച്ചു. വീഴ്ചയെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

വിഷയത്തിൽ BJP നേതാക്കളായ ഗോകുൽ കരിപ്പിള്ളി, N S ഉണ്ണിമോൻ , ആശിഷ് കേളം കണ്ടത്ത് തുടങ്ങിയവർ ഇടപെട്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Related posts

നീറ്റ് അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കൊരട്ടി സ്വദേശി ദേവദർശൻ ആർ. നായർ.

murali

പട്ടാമ്പിയില്‍ യുവതി പൊള്ളലേറ്റ് മരിച്ചു. രണ്ട് പെണ്‍മക്കള്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

murali

ചേറ്റുവ ചന്ദനക്കുടം നേർച്ച ആഘോഷം ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ ആഘോഷിക്കും.

murali
error: Content is protected !!