NCT
KeralaNewsThrissur News

വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവാവിന് തലയിൽ പാമ്പുകടിയേറ്റു.

ചാലക്കുടി : അതിരപ്പിള്ളിയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവാവിന് പാമ്പുകടിയേറ്റു. വാച്ചുമരം മലയൻ കോളനിയിൽ പുഷ്പാകരനാണ് (42 വയസ്സ് ) പാമ്പുകടിയേറ്റത്. വ്യാഴാഴ്ച രാവിലെയാണ് മരത്തിൽ തൂങ്ങിക്കിടന്ന ചുരുട്ട ഇനത്തിൽപ്പെട്ട പാമ്പ് തലയിൽ കടിച്ചത്.

കോളനിയിലെ വൈദ്യനെ‌ക്കൊണ്ട് ചികിത്സിപ്പിച്ചെങ്കിലും വൈകുന്നേരമായതോടെ നീര് കൂടുകയും വേദന അസഹ്യമാകുകയും ചെയ്തതോടെ വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള 108 ആംബുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

നാട്ടിക ശ്രീനാരായണ കോളേജിലെ നാലു തലമുറ അധ്യാപകരുടെ സംഗമം നടന്നു.

murali

സ്ത്രീസുരക്ഷ ലക്ഷ്യം; തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ 12 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു

murali

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക്: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണസമിതി അധികാരമേറ്റു.

murali
error: Content is protected !!