September 20, 2024
NCT
KeralaNewsThrissur News

ഗുരുവായൂരപ്പനെ തൊഴുത് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

ഗുരുവായൂര്‍ : കണ്ണന്റെ സോപാനത്തില്‍ നറുനെയ്യും കദളിപ്പഴവും സമര്‍പ്പിച്ചും കാണിക്കയര്‍പ്പിച്ചും കേന്ദ്ര ടൂറിസം, പെട്രോളിയം, പ്രകൃതി വാതകം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ സുരേഷ് ഗോപിക്ക് ഗുരുവായൂര്‍ ദേവസ്വം ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് സ്വീകരണം നല്‍കിയത്.

മന്ത്രിയെ ദേവസ്വം ചെയര്‍മാന്‍ ഡോ. വികെവിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍, ഡിഎ കെഎസ്മായാദേവി എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം ജീവനക്കാര്‍ സ്വീകരിച്ചു.ചെയര്‍മാന്‍ ഡോ വികെവിജയന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.

ഗോപുര കവാടത്തില്‍ ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കല്‍, അസി. മാനേജര്‍ രാമകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര മന്ത്രിയെ സ്വീകരിച്ചു. ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം ചെയ്ത ശേഷം കൊടിമരച്ചുവട്ടില്‍ നിന്ന് ഗുരുവായൂരപ്പനെ തൊഴുതു. നറും നെയ്യും കദളിക്കുലയും സമര്‍പ്പിച്ചു.കാണിക്കയിട്ടു. 40 മിനിട്ടോളം ക്ഷേത്രത്തില്‍ ചെലവഴിച്ച കേന്ദ്ര മന്ത്രി വൈകിട്ട് ആറേകാലോടെയാണ് ദര്‍ശനം പൂര്‍ത്തിയാക്കി ഇറങ്ങിയത്.

Related posts

പോക്സോ കേസിലെ പ്രതി പിടിയിൽ.

murali

ആദിവാസി കോളനിയിൽനിന്ന് കാണാതായ രണ്ടു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി.

murali

പ്രശസ്ത സംവിധായകനും ഛായാ​ഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു.

murali
error: Content is protected !!