NCT
KeralaNewsThrissur News

ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു കിലോ എം ഡി എം എ യുമായി യുവതി പോലീസ് പിടിയിൽ.

ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു കിലോ എം ഡി എം എ യുമായി യുവതി പോലീസ് പിടിയിൽ. ബംഗലൂരു മുനേശ്വര നഗറിൽ സർമീൻ അക്തർ (26) നെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്.

കൊച്ചിയിലെ യുവാക്കൾക്കിടയിലാണ് വിൽപന. ഡൽഹിയിൽ നിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന്തീവണ്ടിയിൽത്തന്നെതിരിച്ചു പോവുകയാണ് പതിവ്. യുവതി സ്ഥിരം മയക്കുമരുന്ന്കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം.

ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണയിൽ അമ്പത് ലക്ഷത്തിലേറെ രൂപ വിലവരുന്ന ലഹരിമരുന്ന് രഹസ്യഭാഗത്ത്ഒളിപ്പിച്ചാണ് ഡൽഹിയിൽ നിന്നും കടത്തിക്കൊണ്ടുവന്നത്.

കഴിഞ്ഞ വർഷം അവസാനം പറവൂരിൽ നിന്ന് ഒരു കിലോ എണ്ണൂറ്റിയമ്പത് ഗ്രാം എം.ഡി.എം.എ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. റേഞ്ച്ഡി.ഐ.ജി പുട്ടവി മലാദിത്യയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീംരൂപീകരിച്ച്അന്വേഷണം നടക്കുകയാണ്.

നർക്കോട്ടിക്ക് സെൽ ഡി  വൈഎസ്.പി.വി.അനിൽ, ആലുവ ഡിവൈഎസ്പി എ.പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജുദാസ് എസ്ഐമാരായ എസ്.എസ്ശ്രീലാൽ, കെ.നന്ദകുമാർ, എ.എസ്.ഐ വിനിൽകുമാർ ,സീനിയർ സി പി ഒ മാരായ അജിത തിലകൻ,പി.എൻനൈജു , ദീപ്തി ചന്ദ്രൻ, മാഹിൻഷാഅബൂബക്കർ, കെ.എം മനോജ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related posts

അരിമ്പൂരിൽ കൂട്ടറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.

murali

മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നിർമ്മിച്ച ആധുനിക നീന്തൽ പരിശീലന കേന്ദ്രം നാടിന് സമർപ്പിച്ചു.

murali

മാർച്ച് 31 കെ.സി. വേലായുധന്റെ 31-ാം ചരമ വാർഷിക ദിനം ആചരിച്ചു.

murali
error: Content is protected !!