NCT
KeralaNewsThrissur News

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്ക്കാരം മലയാള മനോരമ ചാവക്കാട് ലേഖകൻ കെ.സി.ശിവദാസിന്.

ഗുരുവായൂർ : നഗരസഭ വൈസ് ചെയർമാനും രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപതാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം മുൻ നിയമസഭ സ്പീക്കർ വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു.

ഗോപാലകൃഷ്ണൻ്റെ പേരിൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ പുരസ്ക്കാരം മലയാള മനോരമ ചാവക്കാട് ലേഖകൻ കെ.സി.ശിവദാസിനും, പാലിയത്ത് ചിന്നപ്പൻ സ്മാരക പൊതുപ്രവർത്തക പുരസ്ക്കാരം ജീവകാരുണ്യ പ്രവർത്തകൻ സി.എൽ.ജെയ്ക്കബ്ബിനും, ഏ.പി മുഹമ്മദുണ്ണി സ്മാരക സഹകാരി പുരസ്ക്കാരം ചിറനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.മാധവനും വി.എം.സുധീരൻ സമ്മാനിച്ചു.

മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി.ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു.കേരള പ്രവാസി കാര്യ ക്ഷേമ ബോർഡ് ചെയർമാൻ കെ.വി.അബ്ദുൾ ഖാദർ നഗര മേഖലയിൽ എസ്എസ്എൽസിക്കും,പ്ലസ് ടുവിനും മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും,ചികിൽസാ സഹായവും വിതരണം ചെയ്തു.

ഏഷ്യൻ യൂണിവേഴ്സിറ്റി പവ്വർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവായ രോഹിത് സോമനെ ആദരിച്ചു.കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം,മുൻ പാലക്കാട് ഡി സി സി പ്രസിഡന്റ് സി.വി.ബാലചന്ദ്രൻ,നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ,അർബൻ ബാങ്ക് ചെയർമാൻ കെ.ഡി.വീരമണി,

കോൺഗ്രസ്സ് നേതാക്കളായ അരവിന്ദൻ പല്ലത്ത്, ഒ.കെ.ആർ.മണികണ്ഠൻ,കെ.വി.ഷാനവാസ്, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ആർ.ജയകുമാർ, പ്രസ്സ് ഫോറം വൈസ് പ്രസിഡന്റ് ജോഫി ചൊവ്വന്നൂർ,ട്രസ്റ്റ് ഭാരവാഹികളായ ആർ.രവികുമാർ, ശശി വാറനാട്ട്, പി.വി.ഗോപാലകൃഷ്ണൻ, നിഖിൽ ജി കൃഷ്ണൻ, എൻ.ഇസ്മയിൽ, ശിവൻ പാലിയത്ത്, നന്ദകുമാർ വീട്ടിക്കിഴി എന്നിവർ പ്രസംഗിച്ചു.

Related posts

സമഗ്ര സംഭാവനക്കുള്ള പ്രഥമ ഇന്നസെന്റ് പുരസ്‌കാരം ഇടവേള ബാബുവിന് നസമ്മാനിച്ചു.

murali

മതിലകത്ത് ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു.

murali

പടിയൂർ പഞ്ചായത്ത് മെമ്പറെ കാപ്പ ചുമത്തി നാടു കടത്തി.

murali
error: Content is protected !!